Friday, 25 March 2011

ബാംഗ്ലൂര്‍ സിറ്റിയ്ക്കുള്ളില്‍ കബന്‍ പാര്‍ക്ക് മാതൃകയില്‍ നാല് മഹാ പാര്‍ക്കുകള്‍ കൂടി..

 
 
 സിറ്റിയ്ക്കുള്ളില്‍   കബന്‍ പാര്‍ക്ക്  പോലെ നാല് മഹാ പാര്‍ക്കുകള്‍ കൂടി നിര്‍മിക്കാന്‍ സര്‍ക്കാര്‍ ശ്രമം
ഇതിനായുള്ള സ്ഥലം കണ്ടെത്തിയതായി   വനം വകുപ്പ് മന്ത്രി   സി. എച്. വിജയ്‌ശങ്കര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
 
ഇത്തരത്തിലുള്ള പാര്‍കുകള്‍ മറ്റു ജില്ല തലസ്ഥാനങ്ങളിലും നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ തീരുമാനത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു..
 
ബാംഗ്ലൂര്‍ നഗരത്തിന്‍റെ കുളിര്‍മ കാത്തു സൂക്ഷിക്കുന്നത് ഇത്തരം പാര്‍ക്കുകളാണ്..
കോണ്‍ ക്രീറ്റ്  കെട്ടിടങ്ങള്‍ പെരുകിയപ്പോള്‍ നഗരത്തിന്‍റെ കുളിര്‍മ നഷ്ടപ്പെട്ടു..
ബാംഗ്ലൂര്‍ നഗരത്തില്‍ ചൂട് വര്‍ധിച്ചതായി പഠനങ്ങള്‍ കണ്ടെത്തി..
ഏതാനും വര്‍ഷങ്ങളായി നിരവധി പാര്‍കുകളും,
 തടാകങ്ങളും..സര്‍ക്കാര്‍ പുന:രുധരിച്ചിരുന്നു..
എങ്കില്‍ കൂടി ഉയരുന്ന താപ നിലയെ പിടിച്ചു നിര്‍ത്താനായില്ല..