Friday, 25 March 2011

യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക തകര്‍ച്ച.. അവിടുത്തെ ഇന്ത്യന്‍ സമൂഹത്തെയും ബാധിച്ചേക്കും.. (വിദേശ കാര്യ ലേഖകന്‍ )

ലിസ്ബണ്‍: ഗ്രീസിനും അയര്‍ലണ്ടിനും പിന്നാലെ പോച്ചുഗലും വീണു.

സ്‌പെയിനിലാവട്ടെ സ്ഥിതി അതീവഗുരുതരം. യൂറോപ്യന്‍ കൂട്ടായമയുടെ കഷ്ടകാലം വീണ്ടും. രാജ്യങ്ങള്‍ ഒന്നൊന്നായി തകര്‍ന്ന് പാപ്പരാവുന്നത് യൂറോപ്പിന്റെ സാമ്പത്തിക അന്തസിനും, ഭാവിക്കും, നിലനില്പ്പിനും വരെ കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്.


പോര്‍ച്ചുഗലിന് വിദേശ കടങ്ങളുടെ പലിശ തിരിച്ചടക്കണമെങ്കില്‍ 14ബില്ല്യണ്‍ യൂറോ വേണം. അടിയന്തിര ബയില്‍ ഔട്ടിന് ലോകബാങ്കിന്റെയും യൂറോപ്പ്യന്‍ യൂണ്യന്റെയും സഹായം കാത്തിരിക്കുകയാണ് പോര്‍ച്ചുഗല്‍. മേടിച്ച കടങ്ങളുടെ പലിശ തിരിച്ചടക്കാന്‍ ഇല്ലെന്ന് മാത്രമല്ല രാജ്യത്തെ ജീവനക്കാരുടെ ശംബളം കൊടുക്കാനും, സര്‍ക്കാരിന്റെ നിത്യനിദാന ചിലവുകള്‍ക്ക് പോലും പണമില്ല.

4മത്തെ തവണയും ശമ്പളം വെട്ടിക്കുറച്ചും, ചിലവുചുരുക്കലും പോര്‍ച്ചുകലില്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഇതു സമ്പന്ധിച്ച ബജറ്റ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ സര്‍ക്കാരും വീണു. പ്രധാനമന്ത്രി രാജിവയ്ച്ച് കെയര്‍ ടേക്കര്‍ ആയി തുടരുകയാണ്. ഈ രാജ്യത്തിന്റെ ഇനിയുള്ള ഭാവി പ്രവചനാതീതമായി തുടരുന്നതായാണ് സാമ്പത്തിക റിപ്പോര്‍ട്ടുകള്‍.

പോര്‍ച്ചുഗലിന്റെ ബെയില്‍ ഔട്ടിന് 80മുതല്‍ 114ബില്ല്യണ്‍ യൂറോ വരെ ആവശ്യമാണെന്ന് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഈ രാജ്യം കടം വാങ്ങുന്നതിനും, മറ്റുള്ളവര്‍ കടം കൊടുക്കുന്നതിനും യൂറോപ്പ്യന്‍ യൂണിയന്‍ നിയന്ത്രണം ഏര്‍പെടുത്തി. ക്രെഡിറ്റ് റേറ്റിങ്ങ് താഴ്ത്തിയിരിക്കുകയാണ്.

യൂറോപ്പിനെ ആഴത്തില്‍ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക ദാരിദ്ര്യത്തിന്റെ പിടിയിലേക്ക് ഓരോ രാജ്യങ്ങളായി നീങ്ങുകയാണ്. അയര്‍ലണ്ടും, ഗ്രീസും, പോര്‍ച്ചുഗലും, സ്‌പെയിനും ഇപ്പോള്‍ തന്നെ യൂറോപ്പിന്റെ മുമ്പോട്ടുള്ള കുത്തിപ്പിനു കനത്ത പ്രഹരം ഏല്പ്പിച്ചിരിക്കുകയാണ്. വര്‍ഷങളും, ഒരുപക്ഷേ പതിറ്റാണ്ടുകളും എടുത്തേക്കാം ഇതില്‍നിന്നും കരകേറാന്‍.