Friday, 25 March 2011

ബംഗലൂരില് ‍മലയാളികളുടെ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നു .. ഇവിടുത്തെ ' പ്രചാരണ ചെലവു' സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചിലവില്‍ പ്പെടുത്തുമോ ?

ബംഗലൂരില് താമസിക്കുന്ന ആയിരക്കണക്കിന്  ‍മലയാളികളുടെ വോട്ടു നാട്ടില്‍ നിര്‍ണായകമായേക്കും .. അതുകൊണ്ട് തന്നെ അവ തങ്ങള്‍ക്കു ഉറപ്പാക്കാന്‍ മൂന്നു മുന്നണികളും കഠിന ശ്രമത്തില്‍.   ബാംഗ്ലൂര്‍ ലെ ആയിരക്കണക്കിന് മലയാളികള്‍ക്ക് നാട്ടില്‍ വോടുണ്ട്..
മിക്ക മണ്ഡലങ്ങളിലും ബാംഗ്ലൂര്‍ മലയാളികളുടെ വോട്ടുകള്‍ നിര്‍ണായകമാകുമെന്ന്  മുന്നണികള്‍ കണക്കു കൂട്ടുന്നു.. അതിനാല്‍ തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ  അപേക്ഷിച്ച് ഇത്തവണ ബംഗലൂരില് പ്രചരണം ശക്തമാവുകയാണ്.. എല്ലാ മുന്നണികളും രംഗത്തുണ്ട്..
ബാംഗ്ലൂര്‍ മലയാളികളോട് വോട്ടു ചോദിക്കാന്‍ സ്ഥാനാര്‍ഥികള്‍ തന്നെ ഇവിടെ എത്തിയാലും  അത്ഭുതപ്പെടെണ്ടതില്ല.. 
 കര്‍ണാടകയിലെ രാഷ്ട്രീയത്തില്‍ മലയാളികള്‍ക്ക് അത്ര വലിയ താല്പര്യം ഇല്ല. ബാംഗ്ലൂര്‍ ല്‍ തിരഞ്ഞെടുപ്പ് പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ മിക്കവര്‍ക്കും താല്പര്യവുമില്ല .. അതിനാല്‍ നല്ലൊരു ശതമാനം ബാംഗ്ലൂര്‍ മലയാളികളും നാട്ടില്‍ തന്നെ തങ്ങളുടെ പേര്‍ നില നിര്‍ത്തുന്നു ..
 ബാംഗ്ലൂര്‍ ല്‍ നിന്നും നാട്ടില്‍ പോയി വോട്ടു ചെയുന്നതിനും ബുദ്ധി മുട്ടില്ലെന്നു ഇവര്‍ കണക്കു കൂട്ടുന്നു..  കേവലം ഒരു രാത്രി യാത്ര കൊണ്ട് കേരളത്തില്‍ പോയി വോട്ടും ചെയ്യാം.. ഇത് തന്നെ ബാംഗ്ലൂര്‍ വോട്ടുകള്‍ക്ക് പ്രാധാന്യം  നല്‍കുന്നു
എന്നാല്‍ വിഷുവിനോടനുബന്ദിച്ചു ട്രെയിനുകളില്‍ ടികറ്റ് കിട്ടുക ബുദ്ധിമുട്ടായിരിക്കും..
 തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി  ബിജെ പി ബംഗലൂരില് ഒരു കണ്‍വെന്‍ഷന്‍  തന്നെ നടത്തുന്നു .. കാസര്‍കോട്‌ മേഖലയില്‍ ബി ജെ പി യ്ക്കുള്ള സ്വാധീനം കണക്കിലെടുത്ത് കൊണ്ടാണിത്.. മാംഗലാ പുറത്തോട് ചേര്‍ന്ന് കിടക്കുന്നതും കൊങ്ങിണി/ കന്നഡ ഭാഷ സംസാരിക്കുനവരും ആയ നിരവധി കേരളീയര്‍ ബി ജെ പി യ്ക്ക് ആണ് കൂലമായി വോട്ടു ചെയ്തേയ്ക്കും.. കര്‍ണാടകയിലെ ബിജെപി യുടെ സഹായവും ഇവര്‍ക്കുണ്ട്..
കേരളത്തില്‍  വോട്ടുള്ള  ബാംഗ്ലൂര്‍ മലയാളികളുടെ ലിസ്റ്റ് മണ്ഡല അടിസ്ഥാനത്തില്‍ ഇരു മുന്നണികളും ബാംഗ്ലൂര്‍ ല്‍ എത്തിച്ചിരിക്കുന്നു.. ഇടതു പക്ഷത്തിന്‍റെ നിരവധി പ്രവര്‍ത്തകരും അനുഭാവികളും പാര്‍ടിക്ക് വേണ്ടി ബാംഗ്ലൂര്‍ ല്‍ പ്രചരണം നടത്തുന്നു.. ഫെസ് ബുകിന്റെയും  , സോഷ്യല്‍ നെടുവര്‍കുകളിലെയും  സഹായം ഇവര്‍ പരമാവധി ഉപയോഗപ്പെടുത്തുന്നു.. ബാംഗ്ലൂര്‍ ലെ ഐ ടി മേഖലയിലുള്ള വരുടെ വോട്ടുകള്‍ ഏകദേശം ഉറപ്പാക്കി കഴിഞ്ഞു..
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബാംഗ്ലൂര്‍ ലെ മതിലുകളില്‍ വോട്ടഭ്യര്തിച്ചു കൊണ്ടുള്ള പോസ്ടരുകളും പ്രത്യക്ഷപ്പെടും.. പലരും സ്ഥാനാര്‍ഥി നിര്‍ണയത്തിന്നായ് കാത്തിരിക്കുകയായിരുന്നു..  
എതിരാളികള്‍ ക്ക് ലഭിക്കുന്ന ബാംഗ്ലൂര്‍ മലയാളികളുടെ വോട്ടു എങ്ങിനെ ഇല്ലാതാക്കാമെന്നും ആലോചിക്കുന്നവരുണ്ട് ..
ബാംഗ്ലൂര്‍ ലും ,  കേരളത്തിലും ഇരട്ട വോട്ടുള്ളവര്‍ ഉണ്ടെന്നും  ഇരു മുന്നണികളും  സംശയിക്കുന്നു.. അവ കണ്ടെത്താനും അധികൃതരുടെ മുന്‍പില്‍ എത്തിക്കാനും വേറൊരു ശ്രമം നടക്കുന്നു.. ഇരട്ട വോട്ടു തടയാന്‍ കേരളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലങ്ങളില്‍ , പ്രത്യേകിച്ചും തമിഴ് നാട്ടില്‍ , തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.. എന്നാല്‍ ഇത് ബാംഗ്ലൂര്‍ മലയാളികളുടെ അടുത്ത് വിജയിക്കുമോ എന്ന് കണ്ടറിയണം ..
എങ്ങിനെയെങ്കിലും തങ്ങളുടെ മുന്നണിയെ വിജയിപ്പിക്കുക മാത്രം.. അതത്രേ ലക്‌ഷ്യം ..
ഇവിടുത്തെ ' പ്രചാരണ ചെലവു'  സ്ഥാനാര്‍ഥികളുടെ  തിരഞ്ഞെടുപ്പ് ചിലവില്‍ പ്പെടുത്തുമോ എന്നുള്ളതാണ് അവശേഷിക്കുന്ന ചോദ്യം..