Saturday, 19 March 2011

ബാംഗ്ലൂര്‍ല്‍ സായാഹ്നം ആസ്വദിക്കണമോ.. ..? അള്‍സൂര്‍ ( 'ഹലസൂര്‍ ')തടാക കരയിലേയ്ക്ക് വരൂ.


കെമ്പഗൌഡ രണ്ടാമന്‍ നിര്‍മിചെന്നു കരുതുന്ന ഈ തടാകം ബാംഗ്ലൂര്‍ ലെ വലിയ തടാകങ്ങളുടെ പട്ടികയില്‍ വരുന്നു..
ബാംഗ്ലൂര്‍ ലെ സൈറ്റ് സീയിംഗ് മാപ്പിലും അള്‍സൂര്‍ തടാകം ഉള്‍പെട്ടിട്ടുണ്ട്
വളരെ കാലം ശ്രദ്ധിക്കാതെ കിടന്ന ഈ തടാകം 2000  തോടെ പുനര്‍ നിര്‍മിച്ചു..
 എം .ഇ .ജി .യുടെ പരിശീലനം ഒരു കരയില്‍ നടക്കുന്നു..
മറുകര പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നു.

സായാഹ്ന സവാരിയ്ക്ക്‌ പാതയും ഒരുക്കിയിട്ടുണ്ട്..
തടാകതിനുള്ളില്‍ തീര്‍ത്തിരിക്കുന്ന ചെറിയ  തുരുത്തുകള്‍ ഇതിനു ഭംഗി കൂട്ടുന്നു..
ഉല്ലാസ ബോടിങ്ങിനുള്ള അവസരവും ഇവിടെയുണ്ട്..


കുട്ടികള്‍ക്കായ്‌ പാര്‍ക്കും സ്ഥാപിച്ചിരിക്കുന്നു..
റോഡിനു മറുവശത്ത്  മലയാളികളുടെ സാന്നിധ്യം അറിയിച്ചു കൊണ്ടു ശ്രീനാരായണ സമിതി     മഠം    ഉണ്ട്..
കര്‍ക്കിടക വാവിന് മലയാളികള്‍ പിതൃ തര്പനം നടത്തുന്നത് ഇവിടെയുള്ള 'കല്യാണി പോണ്ടിലാണ് ' ( അള്‍സൂര്‍ തടാകത്തിലെ തന്നെ ഒരു ഭാഗം വേര്‍തിരിച്ചു  വച്ചിരിക്കുന്നു..).
 കര്‍കിടക വാവിന് അള്‍സൂര്‍  തടാകത്തില്‍ ബലി അര്‍പിക്കുന്ന മലയാളികള്‍ ( ഫയല്‍ )














ഗണേശോല്സവത്തിനു ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതും കല്യാണി പോണ്ടില്‍ തന്നെ..
നയന മനോഹരമാണെങ്കിലും പ്ലസ്ടികും മറ്റു വൃത്തികേടുകളും കൊണ്ടു പാരിസ്ഥിതിക  ഭീഷണി നേരിടുന്നുണ്ട് തടാകം..
തടാകത്തില്‍ തള്ളിയിരിക്കുന്ന മാലിന്യം

തുരുത്തുകള്‍