Tuesday, 15 March 2011

അറബ് മേഖലയിലെ സംഘര്‍ഷാവസ്ഥ : ബാംഗ്ലൂര്‍ ഐ ടി മേഖലയിലേയ്ക്ക് തൊഴില്‍ അന്വഷണം കൂടി..

അറബ് മേഖലയിലെ സംഘര്‍ഷാവസ്ഥ ബാംഗളൂര്‍ലെയും മറ്റു ഇന്ത്യന്‍ നഗരങ്ങളിലെയും ഐ ടി മേഖലയിലേയ്ക്ക് തൊഴിലന്വേഷകരുടെ പ്രവാഹം..
പലരും മുന്‍പ് ഇന്ത്യയിലെ കമ്പനികളില്‍ നിന്നും പിരിഞ്ഞു പോയവരാണ്.. ഇന്ത്യയിലെ കമ്പനികളിലുള്ള തങ്ങളുടെ സുഹൃത്തുക്കള്‍ മുഖേനയാണ് പലരും ശ്രമിക്കുന്നത്..
പല പ്രമുഖ കമ്പനികളിലെയും എച് ആര്‍ സെക്ഷന്‍ ഈ അപേക്ഷ പ്രവാഹത്തെ കാര്യമായി ശ്രദ്ധിച്ചു തുടങ്ങി.. .. ഇത്തരക്കാര്‍ക്ക് ഇനിയും ജോലി നല്‍കിയാല്‍ ഇവര്‍ തങ്ങളുടെ കമ്പനിയില്‍ എത്ര നാള്‍ തുടരും എന്ന് പറയാനാവില്ല എന്ന് ചില എച് ആര്‍ സെക്ഷന്‍ ഹെഡ് അഭിപ്രായപ്പെടുന്നു.. ഗള്‍ഫിലെ ഈ അവസ്ഥ തുടര്‍ന്നാല്‍ ഇനിയും അന്വേഷണങ്ങള്‍ കൂടുമെന്ന് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നു.

ബഹറിനില്‍ അടിയന്തിരാവസ്ഥ പുറപ്പെടുവിചിരിക്കുന്നതും ഇതിനു ആക്കം കൂട്ടും..
സൌദി അറേബ്യയിലെയും മറ്റു അറേബ്യന്‍ രാജ്യങ്ങളിലെയും തൊഴിലാളികള്‍ ആശംകയോടെയാണ് അവിടെ കഴിയുന്നത്‌.. എപ്പോള്‍ വേണമെങ്കിലും പെട്ടി എടുത്തു മടങ്ങേണ്ടി വരൂ എന്നാ തോന്നല്‍ ഇവരില്‍ ഉണ്ടായിട്ടുണ്ട്.. കഴിഞ്ഞ തവണ യുണ്ടായ സാമ്പത്തിക മാന്ദ്യതിലും ഭയാനകമാണ് ഇപ്പോഴത്തെ അവസ്ഥ എന്ന് ഗള്‍ഫ് നാടുകളില്‍ ഉള്ളവര്‍ പറയുന്നു.. അക്രമം പൊട്ടി പുരപെടുകയാനെങ്കില്‍ ഉടുതുണിയും യാത്ര രേഖകളും എടുത്തു രക്ഷ പെടേണ്ടി വരുമെന്ന് ഇവര്‍ ഭയപ്പെടുന്നു.. ഈ ഒരു ഭയം സാമ്പത്തിക മാന്ദ്യ കാലത്ത് ഉണ്ടായിരുന്നില്ല.
ലിബിയയിലെയും ബഹ റി നി ലെ യും പ്രശ്നങ്ങള്‍ അവിടെ മറ്റു ഗള്‍ഫ് നാടുകളിലെ സ്വയം തൊഴില്‍ ചെയ്യുന്നവരെ കാര്യമായി ബാധിച്ചിട്ടുണ്ട്.. വര്‍ക്ക് ഷോപുകളിലും മറ്റും പണി കുറഞ്ഞിരിക്കുന്നു..
ചില രാജ്യങ്ങള്‍ കൈകൊണ്ട നിലപാടുകള്‍ ആശ്വാസം നല്കുന്നതാനെങ്കിലും ഈ അവസ്ഥ എത്ര കാലം തുടരും എന്ന് പറയാനാവില്ലത്രേ.. .. സ്വേചാധിപതികല്‍ക്കെതിരെയുള്ള വിപ്ലവം ഇതു സമയവും പൊട്ടി പുറപ്പെടുമെന്നു പലരും ഭയക്കുന്നു.. അങ്ങിനെയെങ്കില്‍ ഏറ്റവും അധികം ബാധിക്കുന്നത് മലയാളികളെയായിരിക്കും..
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്കാശിക്കാം ..