Wednesday, 16 March 2011

ഇനി പ്രതീക്ഷിക്കാം 'നെളമംഗലയ്ക്കൊരു' ട്രെയിന്‍..

മെട്രോയുടെ പിന്നാലെ ബാംഗ്ലൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി വ്യവസായ മേഖലയായ നെളമംഗല യിലേയ്ക്കു ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നു.. വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങി വെച്ച പണികള്‍ ഇപ്പോള്‍ റയില്‍വേ സഹ മന്ത്രി മുനിയപ്പയുടെ ശ്രമം മൂലം വീണ്ടും പുരോഗമിക്കുന്നു.. ബാംഗ്ലൂര്‍ല്‍ നിന്ന് നെളമംഗല, ആദി ചുഞ്ചന ഗിരി ,
ശ്രാവണബലഗോള ഹസന്‍ വഴി മംഗലാപുരതെയ്ക്ക് ഉള്ള റയില്‍വേ പാതയുടെ ജോലി തുടങ്ങിയിരുന്നു.. ഈ പാതയുടെ ഭാഗമായ ഹസന്‍ - ശ്രാവണബലഗോള പാതയുടെ പണി പൂര്‍ത്തിയാക്കി കഴിഞ്ഞ മഹാ മസ്തകാഭിഷേകത്തിനു തുറന്നു കൊടുക്കുകയും സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുകയും ചെയ്തിരുന്നു.. മഹാ മസ്തകാഭിഷേകം കഴിഞ്ഞതോടെ ട്രെയിന്‍ സര്‍വീസും നിര്‍ത്തി..
ബാംഗ്ലൂര്‍ നിന്നും മംഗല പുറത്തേയ്ക്കുള്ള കുറുക്കു വഴിയാവും ഈ പാത പൂര്‍ത്തിയായാല്‍ തുറക്കുക .. ഇപ്പോള്‍ കണ്ണൂരെയ്ക്കും , മംഗലപുരതെയ്ക്കും രണ്ടു ട്രെയിനുകളില്‍ ഒന്ന് മൈസൂര് വഴിയും , മറ്റൊന്ന് അരസിക്കരെ വഴിയുമാണ്‌ ( രണ്ടും വളഞ്ഞ വഴിയും, രണ്ടിടങ്ങളിലും എഞ്ചിന്‍ മാറ്റി ഘടിപ്പിക്കുകയും വേണം ... ഇതിനെല്ലാം നല്ലൊരു സമയം നഷ്ടമാവുന്നു..) ബാംഗ്ലൂര്‍ - ഹസന്‍ പാത തുറന്നാല്‍ കണ്ണൂര്‍ , കാസര്‍ഗോഡ് , മംഗലാപുരം മേഘലയിലെയ്ക്കുള്ള ദ്ദൂരവും സമയവും ലാഭിക്കാം.
എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നതിലുള്ള പ്രശ്നങ്ങള്‍ കാരണം പാതയുടെ ഹസന്‍ മുതല്‍ നെളമംഗള വരെയുള്ള പണി നിലച്ചിരിക്കുന്നു..
മുനിയപ്പയുടെ ഇടപെടല്‍ മൂലം ബാംഗ്ലൂര്‍ -നെളമംഗല പാതയുടെ പണി പൂര്‍ത്തിയാക്കി 16 കിലോ മീറ്ററോളം വരുന്ന പാതയില്‍ പാസഞ്ചര്‍ ട്രെയിന്‍ ഓടിക്കാനാണ് നീക്കം..
വളരെ വേഗം വികസിച്ചു കൊണ്ടിരിക്കുന്ന മേഖലയാണ് നെലമങ്ങള .. പൂനെ, ഹുബ്ലി, മംഗലപുരം എന്നിവിടങ്ങളിലെയ്ക്കുള്ള റോഡിനോടു ചേര്‍ന്ന് കിടക്കുന്നതിനാല്‍ നെളമംഗല വാണീജ്യ പ്രാധാന്യവുമുണ്ട്..
നെളമംഗല യുടെ ഈ പ്രാധാന്യം കണക്കിലെടുത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ വാണീജ്യ സമുച്ചയങ്ങളും, രസിടന്ഷ്യാല്‍ ലേ- ഔടുകളും നിര്‍മിച്ചു തുടങ്ങി..
നിരവധി മലയാളികള്‍ ഇവിടെ ജോലി ചെയുന്നുണ്ട്.. വ്യവസായ സ്ഥാപനങ്ങള്‍ ബാംഗ്ലൂര്‍ സൈറയ്ക്ക് പുറത്തേയ്ക്ക് കൊണ്ട് പോകുന്ന സര്‍ക്കാരിന്റെ നയവും നെളമംഗല യ്ക്ക് ഗുണ പ്രദമാവുന്നുണ്ട്..
ഇവിടെയ്ക്കുള്ള റോഡും സര്‍ക്കാര്‍ വികസിപ്പിച്ചിരുന്നു .. വളരെ വൈകാതെ മെട്രോയും ഇവിടെയ്ക്ക് എത്തിപെടും..