Tuesday, 15 March 2011

പ്ലാസ്റിക് ബാഗ്‌ നിരോധനം കര്‍ണാടകയില്‍ വിജയിക്കുമോ..?

വരും തലമുറയ്ക്ക് നാം നല്‍കുന്ന തിരു ശേഷിപ്പോ ഇത്..?
പ്ലാസ്റിക് നിര്‍മാണ കമ്പനികളുടെ കടുത്ത എതിര്‍പ്പിനിടെ പ്ലാസ്റിക് നിരോധനവുമായി മുന്നാട്ട് പോകാന്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നു.. 40 മൈക്രോണിനു താഴെ ഘനമുള്ള ബാഗുകള്‍ നോരോധിക്കണമെന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോഡ് സര്‍കാരിനോട് ആവശ്യപ്പെട്ടിരുന്നു..
എന്നാല്‍ പ്ലാസ്റിക് പൂര്‍ണമായും നിരോധിക്കണമെന്ന് പരിസ്ഥിതി വാദികള്‍ ആവശ്യ പെടുന്നത് . നിയന്ത്രിത അനുമതിയുടെ മറവില്‍ നിയന്ത്രണമുള്ള പ്ലസ്ടിക്കുകളും വിപണിയില്‍ എത്തുമെന്ന് അവര്‍ ഭയപ്പെടുന്നു..
വിപണിയില്‍ നടക്കുന്ന പരിശോധന ഫലപ്രദമാവുമെന്നു ഇവര്‍ കരുതുന്നില്ല.. മൂല്യ ബോധവും, പ്രകൃതി സ്നേഹവും നശിച്ച പുതിയ 'തലമുറയ്ക്ക് പ്ലാസ്ടികിനോടുള്ള മനോഭാവം' തന്നെ യാണ് ഇപ്പോഴത്തെ ഭീഷണി..
പ്ലാസ്റിക് ബാഗുകള്‍ ഭക്ഷിക്കുന്നത് മൂലം കര്‍ണാടകയില്‍ ആയിരകണക്കിന് മൃഗങ്ങള്‍ വര്‍ഷം തോറും ചത്ത്തോടുങ്ങുന്നതായി കണക്കുകള്‍ തെളിയിക്കുന്നു..
പ്ലാസ്റിക് നിരോധനം ഫലപ്രദമാവാന്‍ ബോധവല്കരണം ഇല്ലാതെ പറ്റുമെന്ന് തോന്നുന്നില്ല.
സ്കൂള്‍ തലത്തിലും മറ്റും ഇതിനുള്ള നടപടികള്‍ എടുക്കേണ്ടതുണ്ട്‌ ..
ഇല്ലെങ്കില്‍ ഈ നിരോധനം കൊണ്ട് യാതോരുഫലവും ഉണ്ടാവില്ല.
വിപണിയില്‍ കൃത്യമായ പരിശോധന ആവശ്യമാണ്‌ ... ( ഇത് കര്‍ണാടകത്തില്‍ വിജയിക്കുമെന്ന് കരുതുക വയ്യ..)
കേരളത്തില്‍ പല പഞ്ചായത്തുകളിലും നിരോധനം നിലവിലുണ്ട്.. അവിടെ വിജയ പ്രദവുമാണ്..
ബോധ:വല്കരണത്തോടെയാണ് അവര്‍ നിരോധനം വിജയത്തിലെത്തിച്ചത്.. പ്ലസ്ടികിനു പകരം
തുണി സഞ്ചികളും വിപണിയിലെത്തിക്കാന്‍ അവര്‍ക്കായി..
കേരളത്തിലെ ക്ഷേത്ര നഗരമായ ഗുരുവായൂരിലും നിരോധനമുണ്ട്.. അവിടെ പ്ലാസ്റിക് ബാഗുകള്‍ വിപണിയില്‍ എത്തിക്കില്ല എന്ന് വ്യാപാരികള്‍ പ്രതിജ്ഞ എടുതിരിക്കുന്നത്ര..
(- article emailed by Vinu mohan )