Sunday, 13 March 2011

35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി നമ്മ മെട്രോ യുടെ ആദ്യ ഡ്രൈവര്‍.. ജെ.ദീനദയാലു.

- BY P. Madhavan & Anil Nair
മെട്രോ യെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും പറയാന്‍ ദീന ദയാലുവിനു നൂറു നാക്ക്.. നമ്മ മെട്രോ യുടെ ആദ്യ ഡ്രൈവര്‍ 35 വര്‍ഷത്തെ പരിചയ സമ്പന്നന്‍.
ഇത് കൂടാതെ പുതിയ ഡ്രൈവര്‍ മാര്‍ക്കുള്ള പരിശീലനം നടക്കുന്നു.. നമ്മ മെട്രോയുടെ ആദ്യ ഡ്രൈവര്‍ ആകാന്‍ കഴിഞ്ഞതില്‍ ഈ ബാംഗ്ലൂര്‍ കാരന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല..ഇന്ത്യന്‍ റയില്‍ വെ യില്‍ ട്രെയിനുകള്‍ ഓടിച്ചു പരിചയമുള്ളതിനാല്‍ ഇദ്ദേഹത്തിനു ട്രെയിനിങ്ങ് കൊടുക്കുന്നതിനും ബുദ്ധിമുട്ടുണ്ടായില്ല എന്ന് എന്‍ജിനീയര്‍മാര്‍ ..വാക്കി ടോക്കിയില്‍ നിര്‍ദേശങ്ങള്‍ കൊടുക്കുകയേ വേണ്ടൂ, ഉടന്‍ പ്രവര്തിയ്ക്കുകയായി ഈ കഴിവുറ്റ ഡ്രൈവര്‍.

ഡ്രൈവറുടെ അഭിപ്രായമറിയാന്‍ ലിങ്ക് അമര്‍ത്തുക
http://www.youtube.com/watch?v=SrJqiGb1CxQ
മെട്രോ ട്രയല്‍ റണ്‍ കാണാന്‍ ലിങ്ക് അമര്‍ത്തുക
http://www.youtube.com/watch?v=5vlPLGIjEMA

സാധാരണ സര്‍വീസ് തുടങ്ങിയാല്‍ , ട്രെയിന്‍ സ്റ്റാര്‍ട്ട്‌ ചെയുന്നതിന് മുന്‍പ് പബ്ലിക് അഡ്രസിംഗ് സിസ്റ്റം മുഖേന ട്രയിനിന്നുള്ളില്‍ ഉള്ള യാത്രക്കാരെ അറിയിക്കണം ട്രെയിന്‍ ട്രെയിന്‍ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ പോകുന്നു വെന്ന്‌..
കൂടാതെ സുരക്ഷിത മായ യാത്രയ്ക്കായി ട്രെയിന്‍ വാതിലുകള്‍ ബട്ടന്‍ മുഖേന അടയ്ക്കുന്ന ഉത്തര വാദിത്വവും ഇവര്‍ക്ക് തന്നെ..
കാബിനുള്ളില്‍ ഒരു ഡ്രൈവര്‍ മാത്രമാകുന്നത് സുരക്ഷയെ ബാധിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം റെഡി.. ഡ്രൈവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഓപറെടിംഗ് ഹാന്‍ടിലിലെ സ്പ്രിംഗ് ലോഡട്‌ സിസ്റ്റം പവര്‍ സിസ്റ്റം വിച്ചെധിക്കുകയും, സ്വയം ബ്രയ്ക്ക് അപ്ലൈ ആവുകയും ചെയ്യും എന്ന് ഒരു പുഞ്ചിരയോടെ അദ്ദേഹം പറഞ്ഞു..
ഇന്ത്യന്‍ ബാംഗ്ലൂര്‍ ഡിവിഷനില്‍ നിന്നും വിരമിച്ച ജെ . ദീനദയലുവാണ് നമ്മ മെട്രോയുടെ ആദ്യ ഡ്രൈവര്‍..
ഇന്ത്യന്‍ റയില്‍ വെയില്‍ ഡീസല്‍ , വൈദ്യുതി ലോകോ മോടീവുകള്‍ ഓടിച്ചു മികവു തെളിയിച്ച ആളാണ്‌ ദീനദയാലു ..
നമ്മ മെട്രോ കോച് വന്നത് മുതല്‍ അതിന്റെ പരീക്ഷണ ഓട്ടത്തിന് 'ത്രോട്ടില്‍' പിടിക്കുന്നത്‌ പരിചയ സമ്പന്നനായ ഈ 60 വയസ്സുകാരനാണ്..

മെട്രോ ട്രെയിന്‍ വളരെ സുരക്ഷിതവും, വേഗതയെറിയത് മാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.. ദിവസവും അറുപതിലധികം പരീക്ഷണങ്ങള്‍ നടത്തുന്നു.. എല്ലാം വന്‍ വിജയമാണത്രെ..
കേവലം 10 സെകണ്ടുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും 80 കിലോമീറ്റര്‍ വേഗത നേടുന്നു..
'ട്രിനിറ്റി ' മെട്രോ നിലയത്തില്‍ നിന്നും 'എം. ജി. റോഡു ' നിലയത്തില്‍ എത്താന്‍ 57 സെകന്റുകള്‍ മാത്രം..
അല്പം പോലും കുലക്കമില്ലാത്ത യാത്ര.. ഇത് ട്രാക്ക് നല്‍കുന്ന സുഖ യാത്ര..

കൊറിയന്‍ എന്ജിനിയെഴ്സും , ഇന്ത്യന്‍ എന്ജിനിയെഴ്സും മറ്റൊരു ക്യാബില്‍ ഇരുന്നു പരീക്ഷണങ്ങള്‍ നടത്തുന്നു..
യാത്രക്കാര്‍ക്ക് പകരം മണല്‍ നിറച്ച ചാക്കുകള്‍ വച്ചാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.. പരീക്ഷണങ്ങള്‍ എല്ലാം വന്‍ വിജയം ...
കോച്ചുകള്‍ക്കുള്ളില്‍ കമ്പ്യുട്ടരുകളും മറ്റു അനുബന്ധ ഉപകരണങ്ങളുമായി നിരവധി സാങ്കേതിക വിദഗ്ധര്‍..
ഏപ്രില്‍ 4 നു സുരക്ഷിതമായ ഒരു യാത്രാ സൗകര്യം ബാംഗളൂര്‍ലെ ജനങ്ങള്‍ക്ക്‌ നല്‍കും എന്ന ദൃഡ:നിശ്ചയവുമായി ................



To Read English Version http://arangunews.blogspot.com/2011/03/p.html
By P. Madhavan & Anil Nair.