എം ജി റോഡ് ( ബാംഗ്ലൂര്‍ ) : ലോക പാല്‍ ബില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു NRI യു എസ് ഘടകം നടത്തുന്ന 'ദണ്ടി മാര്‍ച്ച് 2 ' ന്‍റെ ഭാഗമായി ബാംഗ്ലൂര്‍ ലും മാര്‍ച്ച് നടന്നു..
മാര്‍ച്ചില്‍ 400 പേര്‍ പങ്കെടുതുവെന്നു സംഘാടക സമിതിയിലെ അംഗം സുമിത് ഗുപ്ത അരങ്ങിനോട് പറഞ്ഞു..
ബാംഗ്ലൂര്‍ ലെ മാര്‍ച്ച് രാവിലെ 8 .മണിക്ക് ആരംഭിച്ചു നാഷണല്‍ കോളജ്, ടൌണ്‍ ഹാള്‍ , ബന്നപ്പ പാര്‍ക്ക്, മൈസൂര്‍ ബാങ്ക് , ഫ്രീഡം പാര്‍ക്ക്, വിധാന്‍ സൌധ, വഴി 11 . 30 നു 11 കിലോമീറ്റര്‍ താണ്ടി എം ജി റോഡില്‍ സമാപിച്ചു.. സമൂഹത്തിലെ വിവിധ തുറകളിലുള്ള നാനൂറോളം പേര്‍ ആവേശ പൂര്‍വ്വം മാര്‍ച്ചില്‍ പങ്കെടുത്തു..
NRI യു എസ് ഘടകം ഇന്ത്യയിലെ അഴിമതിക്കെതിരെ മാര്‍ച്ച് 12 മുതല്‍ മാര്‍ച്ച് 26 വരെ നീളുന്ന യാത്ര , 240 മൈല്‍ ( 390 കിലോമീറ്റര്‍ ) ദൂരം താണ്ടും . മാര്‍ച്ച് 12 നു കാലിഫോര്‍ണിയയിലെ സാണ്ടിയാഗോ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ മെമ്മോറിയല്‍ പാര്‍കില്‍ നിന്നും ആരംഭിച്ച യാത്ര ഇന്ന് സാന്‍ ഫ്രാന്‍സിസ്കോയിലെ ഗാന്ധി സ്ടാച്യുവില്‍ സമാപിച്ചു.
സാന്‍ഡിയാഗോ യില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോ യിലെയ്ക്കുള്ള യാത്രയില്‍ Atlanta, Boston, Chicago, Dallas, Detroit, Houston, New Jersey, Washington DC and Seattle തുടങ്ങിയ നഗരങ്ങള്‍ താണ്ടി .
യു എസ്സിലെ പ്രധാനപ്പെട്ട നഗരങ്ങളിലൂടെ മാര്‍ച്ച് കടന്നു പോയി.. ഇന്ത്യയിലെ 10 നഗരങ്ങള്‍ കൂടാതെ മറ്റു എട്ടു രാജ്യങ്ങളില്‍ (ലണ്ടന്‍ സിങ്കപ്പൂര്‍ ഫിന്‍ലാന്‍ഡ് ജര്‍മ്മനി തുടങ്ങിയവയില്‍ )കൂടി പിന്തുണയേകി മാര്‍ച് നടന്നു..
ഇന്ത്യയില്‍ ഈ മാര്‍ച്ചിനു പിന്‍ തുണയേകി ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, ഹൈദ്രബാദ്, ചെന്നൈ, കാക്കിനട, നാഗപൂര്‍, മുംബൈ, വാരണാസി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ദണ്ടി മാര്‍ച്ച് നടന്നു..
1930 ല്‍ ഗാന്ധിജി 24 ദിവസം നീണ്ടു നിന്ന ദാണ്ടി യാത്ര നടത്തിയിരുന്നു.. 240 മൈല്‍ ( 390 കിലോമീറ്റര്‍ ) ദൂരം നടത്തിയ ഗണ്ടിജിയുടെ യാത്ര സബര്‍മതി ആശ്രമം മുതല്‍ ദണ്ടി വരെയായിരുന്നു..
1930 മാര്‍ച്ച് 12 നു തുടങ്ങിയ ദണ്ടി യാത്ര ഏപ്രില്‍ 16 നു ദണ്ടിയില്‍ എത്തി ചേര്‍ന്ന്. ഇത് ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു

